Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുറൂബ് വഴിമുടക്കിയ അഞ്ചു വർഷം; ഒടുവിൽ ഓമാനൂർ സ്വദേശി നാടണഞ്ഞു

അബഹ- സ്‌പോൺസർ ഹുറൂബാക്കിയതിനെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന ഓമാനൂർ സ്വദേശി ഒടുവിൽ നാടണഞ്ഞു. മൂന്നു വർഷത്തെ ജോലിക്ക് ശേഷം സ്‌പോൺസർ ഹുറൂബാക്കിയതിനെ തുടർന്നാണ് മലപ്പുറം ഓമാനൂർ സ്വദേശി മങ്ങാട്ട് പറമ്പൻ മുഹമ്മദ് കുട്ടിക്ക് നാട്ടിൽ പോകാൻ കഴിയാതിരുന്നത്. സാമൂഹ്യ പ്രവർത്തകനും ഐ.സി.എഫ് അബഹ സെൻട്രൽ പ്രസിഡന്റുമായ സൈനുദ്ദീൻ അമാനിയുടെ ഇടപെടൽ മൂലം നിയമപരമായ രേഖകൾ ശരിയാക്കി നാട്ടിലേക്ക് മുഹമ്മദ് കുട്ടി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. 
കഴിഞ്ഞ ആഴ്ച ഐ.സി.എഫ് സൗത്ത് പ്രൊവിൻസ് സംഘടനാ പ്രസിഡൻ് സിറാജുദ്ദീൻ സഖാഫി കൊല്ലമാണ് മുഹമ്മദ് കുട്ടിയുടെ അവസ്ഥ സൈനുദ്ദീൻ അമാനിയെ അറിയിച്ചത്. തുടർന്ന് രേഖകളൊക്കെ ശരിയാക്കി കൊടുത്ത് ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാൻ അവസരമൊരുക്കി. ദുബായ് വഴി ഫ്‌ളൈ ദുബായ് വിമാനത്തിൽ മുഹമ്മദ് കുട്ടി നാട്ടിലേക്ക് പോയി. സൈനുദ്ദീൻ അമാനി, അബ്ദുറഹ്മാൻ പുത്തൂർ, സലീം മൂത്തേടം തുടങ്ങിയവർ എയർപോർട്ടിൽ രേഖകൾ നൽകി യാത്രയാക്കി.


 

Tags

Latest News