പൊടിക്കാറ്റിന് സാധ്യത- ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം

റിയാദ്- റിയാദ് പ്രവിശ്യയില്‍ പൊടിക്കാറ്റിന് സാധ്യതയുളളതിനാല്‍ ഡ്രൈവര്‍മാര്‍ സ്വയം സുരക്ഷക്കും യാത്രക്കാരുടെ സുരക്ഷക്കും വേണ്ടി ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാവിഭാഗം ആവശ്യപ്പെട്ടു. അഫ്‌ലാജ്, അല്‍ഖര്‍ജ്, ദിലം, സുലൈല്‍, വാദി ദവാസിര്‍, ഹരീഖ്, ദര്‍ഇയ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ഇന്നത്തെ താപനില തുറൈഫിലാണ് ഏറ്റവും കുറവ്. ഒരു ഡിഗ്രിയാണ് തുറൈഫില്‍. അറാര്‍ 2, മക്ക 30, മദീന 25, റിയാദ് 24, ജിദ്ദ 28 എന്നിങ്ങനെയാണ് താപനില. 
ഉത്തര അതിര്‍ത്തി, അല്‍ജൗഫ്, ഹായില്‍, ഖസീം, റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയുടെയും വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags

Latest News