തോമസായി എഴുത്തുകാരന്‍ ബെന്യാമിന്‍; ക്രിസ്റ്റിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

കൊച്ചി- പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ അഭിനയിക്കുന്ന ക്രിസ്റ്റിയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി ഈ മാസം 17 നാണ് തിയേറ്ററുകളിലെത്തുന്നത്.  ബെന്യാമിന്‍ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ജി.ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ആല്‍വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ക്രിസ്റ്റി നിര്‍മ്മിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News