Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രണയദിനത്തില്‍ പ്രണയത്തിന്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി 'മഹാറാണി'യുടെ പുതിയ പോസ്റ്റര്‍ 

കൊച്ചി- റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാറാണി'യുടെ സെക്കന്‍ഡ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയോടുകൂടിയുള്ള ഈ പോസ്റ്ററില്‍ വലിയൊരു താരനിര കാണാന്‍ സാധിക്കുന്നുണ്ട്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റര്‍. പ്രണയത്തിന്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി എത്തുന്ന 'മഹാറാണി'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

എസ്. ബി ഫിലിംസ്‌ന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ എന്‍. എം ബാദുഷയാണ് സഹനിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സില്‍ക്കി സുജിത്. കേരളത്തില്‍ ആദ്യമായി 'സോണി വെനീസ് 2'ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി  ഗോപകുമാര്‍, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നൗഫല്‍ അബ്ദുള്ളയാണ്. മുരുകന്‍ കാട്ടാക്കട, അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. 

കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രിയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ്: ബൈജു ഭാര്‍ഗവന്‍, സി. എഫ് അഷ്റഫ്, അസോസിയേറ്റ് ഡയറക്ടര്‍: സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍: ഹിരണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: റോബിന്‍ അഗസ്റ്റിന്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്, സൗണ്ട് മിക്‌സിങ്: എം. ആര്‍ രാജാ കൃഷ്ണന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍. ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Latest News