Sorry, you need to enable JavaScript to visit this website.

'പേടിത്തൊണ്ടൻ, കേരള ജനതയുടെ പൊതുശല്യം'; പിണറായിക്കെതിരെ കെ സുധാകരൻ

Read More

- പ്രവർത്തകരെ കായികമായി നേരിട്ടാൽ തിരിച്ചടിക്കാനും മറക്കില്ലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം -
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാൻ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ പാർട്ടിയും സജ്ജമാണെന്ന കാര്യം മുഖ്യമന്ത്രിയും പാദസേവകരായ പോലീസും ഓർക്കുന്നത് നന്ന്. 
  ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുകയാണ്. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല. ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാൻ മൈക്കിനു മുന്നിൽ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്കു തെരുവിലിറങ്ങാൻ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. മുഖ്യമന്ത്രിക്കു വേണ്ടി വിടുവേല ചെയ്യുന്ന പോലീസ് എല്ലാ സീമകളും ലംഘിക്കുകയാണ്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 പുരുഷ പോലീസ് കെ.എസ്.യു വനിതാ പ്രവർത്തകയെ കയറിപിടിച്ചിട്ടും അവരെ സംരക്ഷിക്കുകയാണ്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന മൗഢ്യം മുഖ്യമന്ത്രി അവസാനിപ്പിക്കണം. ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവുകളിലേക്ക് കെട്ടിയെഴുന്നള്ളിക്കാൻ പൊലീസിന് നന്നേ വിയർപ്പൊഴുക്കേണ്ടിവരുമെന്നും സുധാകരൻ വ്യക്തമാക്കി. 
 മുഖ്യമന്ത്രിക്ക് ഏതെങ്കിലും ജില്ലയിൽ പൊതുപരിപാടിയുണ്ടെങ്കിൽ അവിടെ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും സംഘടനാ സമ്മേളനം പോലും നടത്താനോ എന്തിന് പൊതുജനത്തിനു കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണുള്ളത്. മുഖ്യമന്ത്രിക്കു സുഗമ സഞ്ചാരപാത ഒരുക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തേടിപ്പിടിച്ച് കരുതൽ തടങ്കലിൽ അടയ്ക്കുകയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കു വേണ്ടി കാട്ടിക്കൂട്ടുന്നത്.
 മുഖ്യമന്ത്രി കടന്നുപോകുന്നുവെന്നതിന്റെ പേരിലാണ് പെരുമ്പാവൂരിൽ രണ്ടുമണിക്കൂർ മുമ്പ് യൂത്ത് കോൺഗ്രസിന്റെ സമ്മേളനം തടസ്സപ്പെടുത്തി പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പാലക്കാടും സമാനമായി  പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇത് തിരുത്തിയില്ലെങ്കിൽ ശക്തമായ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

അന്ധമായ കോൺഗ്രസ് വിരോധം; കേരള സി.പി.എം നേതാക്കൾക്ക് യെച്ചൂരി ക്ലാസെടുക്കണമെന്ന് കെ.സി വേണുഗോപാൽ

ന്യൂദൽഹി - ബി.ജെ.പിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. 
 ത്രിപുരയിലെ സി.പി.എം-കോൺഗ്രസ് സഹകരണം തകർക്കാൻ പറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറും പ്രതികരിച്ചിരുന്നു. ത്രിപുരയിൽ ഇരു പാർട്ടികൾക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാവില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മണിക് സർക്കാർ വ്യക്തമാക്കി.
 സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയെ തോൽപ്പിക്കാൻ വ്യത്യസ്ത ചേരിയിലാണെങ്കിലും മതനിരപേക്ഷ കക്ഷികൾ സഹകരിക്കണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിലപാടിന്റെ ഭാഗമായാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും സി.പി.എം-കോൺഗ്രസ് ധാരണയോടെ മത്സരിക്കുന്നത്. കോൺഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സി.പി.എം കൊടികൾക്കൊപ്പം തന്നെയാണ് കോൺഗ്രസിന്റെ മൂവർണകൊടിയും പാറുന്നത്. സി.പി.എം ശക്തികേന്ദ്രമായ പ്രചാരണ റാലികളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം കൈപ്പത്തിയുമുണ്ട്. കേരളത്തിലും കേന്ദ്രത്തിലും രണ്ടു മുന്നണികളിലാണെങ്കിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റു അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് മുഖ്യശത്രുവിനെതിരെ ഒരുമിച്ചുനിൽക്കുകയെന്ന ദീർഘവീക്ഷണമുള്ള നിലപാടാണ് ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്. ദേശീയാടിസ്ഥാനത്തിൽ ഇത്തരമൊരു മാസ് മൂവ്‌മെന്റിലേക്ക് മറ്റു പാർട്ടികളെ കൂടി ആകർഷിച്ച് 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ ദിശാബോധം പകരുന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തണമെന്നാണ് മതനിരപേക്ഷ ഭാരതം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഊന്നൽ നൽകുന്നത്.

Latest News