Sorry, you need to enable JavaScript to visit this website.

പി.വി അൻവറിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കക്കാടംപൊയിലിലെ തടയണകൾ പൊളിച്ചു തുടങ്ങി

Read More

തിരുവമ്പാടി - നിലമ്പൂർ എം.എൽ.എയായ പി.വി അൻവറിന്റെ നേതൃത്വത്തിൽ കക്കാടംപൊയിലിൽ നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കിത്തുടങ്ങി. കോടതി വിധിയെത്തുടർന്നാണ് ഉടമകളുടെ നടപടി.
 പി.വി.ആർ നാച്വറോ റിസോർട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകൾ തടഞ്ഞുനിർമ്മിച്ച നാല് തടയണകളാണ്‌പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൂന്ന് കോണ്ക്രീറ്റ് തടയണകളും ഒരു മൺതടയണയുമാണ് വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ഒടുവിൽ പൊളിച്ചുനീക്കുന്നത്. ഷെഫീഖ് ആലുങ്ങൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് നിലവിൽ റിസോർട്ടും തടയണ ഉൾപ്പെടുന്ന സ്ഥലവുമുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

വിവാഹവസ്ത്രവും കോട്ടും ധരിച്ച് വധു പരീക്ഷാഹാളിൽ; മണവാട്ടിക്ക് പ്രോത്സാഹനവുമായി സോഷ്യൽമീഡിയ

ജീവിതവുമായി ബന്ധപ്പെട്ട രണ്ട് നിർണായക ചുവടുകളാണ് വിവാഹവും പരീക്ഷയും. പക്ഷേ, വിവാഹദിവസം തന്നെ പരീക്ഷയും വന്നാലോ? ഇവ രണ്ടും ഭംഗിയായി മാനേജ് ചെയ്ത് സുന്ദരിയായിരിക്കുകയാണ് കേരളത്തിലെ ഒരു വധു. 
 വിവാഹതിരക്കിലും പരീക്ഷക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിലെ വിദ്യാർത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനിൽ.
 വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് ഇവർ പരീക്ഷാഹാളിൽ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ടും സ്റ്റെതസ്‌ക്കോപ്പുമെല്ലാമായി മനോഹര കാഴ്ച. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് വധുവിനെ ലാബ് കോട്ടും മറ്റും ധരിപ്പിച്ചത്. 
  വിവാഹ സുദിനത്തിൽ പരീക്ഷ എഴുതാനെത്തിയ വധുവിന്റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേക്കും കരിയർ അവസാനിപ്പിക്കുന്ന പലർക്കും ശ്രീലക്ഷ്മി മാതൃകയാണെന്നും പലരും ഓർമിപ്പിച്ചു. 

Latest News