പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു ജനജാഗ്രതി സമിതി

ബെംഗളൂരു:  പ്രണയദിനം 'മാതാപിതാ ദിനം' ആയി ആചരിക്കണമെന്ന  ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത്. മംഗളുരു നഗരത്തില്‍ ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്  സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം.പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുള്ള ദിനമാണെന്നും പുല്‍വാമ ആക്രമണമുണ്ടായതിന്റെ വാര്‍ഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നുമാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നിലപാട്.ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് കഴിഞ്ഞ ആറാം തീയതി  കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്  ആഹ്വാനം ചെയ്തിരുന്നു. തീരുമാനം വലിയ വിവാദമായതിന് പിന്നാലെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News