ബംഗളുരു : അമിതാഭ് ബച്ചനും അനില്‍ കപൂറുമെല്ലാം ഇവിടെ തലങ്ങും വിലങ്ങും നടക്കുകയാണ്. അവര്‍ക്കാണെങ്കില്‍ ആരാധകരാരുമില്ല, അവരൊട്ട് സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. കുട്ടികള്‍ ജനിക്കുമ്പോള്‍ പ്രശ്തരായ ആളുകളുടെയും വസ്തുക്കളുടെയുമെല്ലാം പേരുകള്‍ അവര്‍ക്കിടുന്ന ഒരു ഗ്രാമമുണ്ട് കര്‍ണ്ണാടകയില്‍. ഇവിടുത്തെ പല പേരുകളും വിചിത്രമാണ്. കര്‍ണ്ണാടകയുടെ വടക്ക് ഭാഗത്ത് 'ഹക്കി പിക്കി ' വിഭാഗത്തില്‍ പെട്ട ഗോത്ര വര്‍ക്കാര്‍ താമസിക്കുന്ന ഭദ്രാപൂര്‍ ഗ്രാമത്തിലാണ് പ്രശസ്തരായവരുടെ പേരുകള്‍ക്കൊപ്പം തന്നെ വിചിത്രമായ പേരുകളും നിരവധി പേര്‍ക്കുള്ളത്. ഇവിടുത്തെ കുട്ടികളുടെ പേരുകള്‍ കേട്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും. ഗൂഗിള്‍, ഇംഗ്ലീഷ്, ഹൈക്കോര്‍ട്ട്, കോഫി, ബ്രിട്ടീഷ് തുടങ്ങി മൈസൂര്‍ പാക്ക്, അമേരിക്ക, വണ്‍ ബൈ ടു എന്നിങ്ങനെ പോകുന്ന കുട്ടികളുടെ പേരുകള്‍. തങ്ങള്‍ ആരാധിക്കുന്ന നദികളുടെയോ പര്‍വ്വതങ്ങളുടേയോ പേരുകളും ഇവര്‍ കുട്ടികള്‍ക്കിടും. അമിതാഭ് ബച്ചനും അനില്‍ കപൂറും തുടങ്ങി പ്രശ്‌സത സിനിമാ താരങ്ങളുടെ പേരുള്ളവര്‍ നിരവധിയാണ്.
മുന്‍പ് ഉള്‍വനങ്ങളില്‍ താമസിച്ചിരുന്ന 'ഹക്കി പിക്കി ' ഗോത്ര വര്‍ഗക്കാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരങ്ങള്‍ക്കടുത്തേക്ക് താമസം തുടങ്ങിയതോടെ ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അസാധാരണ വാക്കുകളും മറ്റും ഉപയോഗിച്ച് ഇവര്‍ വിചിത്രമായ പേരുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും 'ഹക്കി പിക്കി ' സമുദായത്തിന് ഏകദേശം 14 ഭാഷകളുടെ മിശ്രഭാഷ സംസാരിക്കാന്‍ കഴിയും. ഇവിടെ സ്ത്രീധന സമ്പ്രദായം ഇല്ല. മറിച്ച് സ്ത്രീകള്‍ക്ക് പുരുഷന്മാരാണ് ധനം നല്‍കേണ്ടത്. നിരന്തരം യാത്ര ചെയ്യുന്ന മികച്ച ബിസിനസുകാര്‍ കൂടിയാണ് ഇവിടെയുള്ളവര്‍. ഇവരില്‍ 100 ല്‍ അധികം പേര്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന പാസ്‌പോര്‍ട്ട് ഉണ്ട്. നേപ്പാള്‍, ടിബറ്റ്, ചൈന എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങള്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)