അങ്കാറ- തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പരിശീലനം നേടിയ എലികളുടെ സഹായം തേടുമെന്ന് ബെൽജിയത്തിലെ അപോപോ കമ്പനി. കാമറ ഘടിപ്പിച്ച എലികളെ മനുഷ്യർക്കും നായകൾക്കും കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് കടത്തിവിട്ട് ദൃശ്യങ്ങളും ശബ്ദങ്ങളും ശേഖരിക്കുകയാണ് പദ്ധതി. തുർക്കിയിലെ മനുഷ്യാവകാശ സംഘടനയായ ജി.ഇ.എയുടെ സഹകരണത്തോടെയാണിത്.
കെട്ടിടാവശിഷ്ടങ്ങളുടെ ആഴങ്ങളിലേക്ക് ഈ എലികൾക്ക് അതിവേഗത്തിൽ ഇറങ്ങിച്ചെല്ലാനാവുമെന്ന് കമ്പനി അറിയിച്ചു. ജീവനോടെ അവശേഷിക്കുന്നവരെയും അസാധാരണ ഗന്ധങ്ങളും ഇവക്ക് തിരിച്ചറിയാനാകും. ഭാവിയിൽ ദുരന്തമേഖലയിൽ ഇത്തരം എലികളുടെ സേവനം അതുല്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
എലികളുടെ പുറം ഭാഗത്താണ് വീഡിയോ കാമറ ഘടിപ്പിക്കുക. ദ്വിദിശയിലേക്കുള്ള മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്. അതോടെ കുടുങ്ങിക്കിടക്കുന്നവർക്ക് പുറത്തുള്ളവരോട് സംസാരിക്കാൻ സാധിക്കും