സൗദി റോഡുകളിലെ അടയാളങ്ങള്‍ ഇനി കൂടുതല്‍ തിളങ്ങും

ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിക്കും പെയിന്റുകള്‍ ഉപയോഗിച്ച് ട്രാക്കുകള്‍ അടയാളപ്പെടുത്തിയ റോഡുകള്‍.

റിയാദ് - സൗദിയിലെ എക്‌സ്പ്രസ്‌വേകളില്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിക്കും പെയിന്റുകള്‍ (ലുമിനോക്രോം) ഉപയോഗിച്ചു തുടങ്ങി. ട്രാക്കുകളെയും റോഡ് പരിധികളെയും കുറിച്ച് രാത്രിയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ എളുപ്പത്തില്‍ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചാണ് പ്രകാശിക്കും പെയിന്റുകള്‍ പരീക്ഷിക്കുന്നത്. ഇത്തരം പെയിന്റുകള്‍ ഉപയോഗിച്ച് റോഡുകളില്‍ ട്രാക്കുകളും മറ്റു അടയാളങ്ങളും രേഖപ്പെടുത്തിയതിന്റെ ഒരുകൂട്ടം ഫോട്ടോകള്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പുറത്തുവിട്ടു. പുതിയ പെയിന്റുകള്‍ ഉപയോഗിച്ചുള്ള അടയാളങ്ങള്‍ രാത്രിയില്‍ പൂര്‍ണമായും പ്രകാശിക്കുന്നതായി ഫോട്ടോകള്‍ വ്യക്തമാക്കുന്നു.
റോഡുകളില്‍ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ച് രണ്ടു റോഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിക്കും പെയിന്റുകള്‍ ഉപയോഗിച്ച് അടയാളങ്ങള്‍ രേഖപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പറഞ്ഞു. റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് പ്രകാശിക്കും പെയിന്റ് സാങ്കേതികവിദ്യ നിലവില്‍ വിലയിരുത്തിയും പരീക്ഷിച്ചും വരികയാണെന്ന് മന്ത്രാലയം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News