അണ്ടര്‍വെയറില്‍ അഞ്ച് കിലോ തൂക്കമുള്ള കല്ല്, മറ്റൊന്നിനുമല്ല, ജോലി കിട്ടാനാണ്

ബെംഗളൂരു- കര്‍ണാടകയില്‍ അടിവസ്ത്രത്തില്‍ അഞ്ച് കിലോ ഭാരമുള്ള കല്ല് ഒളിപ്പിച്ച് ഉദ്യോഗാര്‍ഥി.  ഇതിനു പുറമെ, ദേഹത്ത്  ഇരുമ്പ് പ്ലേറ്റുകള്‍ കെട്ടിയും ഉദ്യോഗാര്‍ഥി അഭിമുഖത്തിന് ഹാജരായി.  കര്‍ണാടകയിലെ റിക്രൂട്ടര്‍മാരെ കബളിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം  രീതികള്‍ സ്വീകരിച്ചത്. കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജോലികള്‍ക്ക് ആവശ്യമായ  മിനിമം ശരീര ഭാരം ഒപ്പിക്കുകയാണ് ഉദ്യോഗാര്‍ഥികളുടെ ലക്ഷ്യം.
ഒരാള്‍ അടിവസ്ത്രത്തിനടിയില്‍ കെട്ടിയിരുന്ന തൂക്കക്കല്ല് പുറത്തെടുക്കുന്ന വീഡിയോ  മറ്റൊരു ഉദ്യോഗാര്‍ഥി മിനിമം ഭാരത്തിന്റെ മാനദണ്ഡം മറികടക്കാന്‍ തുടയിലാണ് ഭാരം കെട്ടിവെച്ചത്.

ലിസ്റ്റ് ചെയ്ത ജോലികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ഭാരം 55 കിലോ ആയിരുന്നു. നിശ്ചിത തൂക്കമില്ലാത്ത ചില ഉദ്യോഗാര്‍ത്ഥികളാണ് നിയമവിരുദ്ധ രീതികള്‍ ഉപയോഗിച്ചത്.
ശരീര ഭാര നിബന്ധന മറികടക്കാന്‍ ശ്രമിച്ച  എട്ട് ഉദ്യോഗാര്‍ത്ഥികളെയെങ്കിലും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
1,619 ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്ക് 38,000 അപേക്ഷകരാണുള്ളത്.

 

Tags

Latest News