മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിയെ തിരിച്ചറിയാതെ പെണ്‍കുട്ടി

ഇന്‍ഡോര്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംരക്ഷണ കേന്ദ്രത്തില്‍ മാനസിക അസ്വാസ്ഥ്യമുള്ള കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്.
പതിനേഴുകാരിയുടെ അമ്മയുടെ പരാതിയില്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തതായും അജ്ഞാതനായ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സമ്പത്ത് ഉപാധ്യായ പറഞ്ഞു.
പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  എന്നാല്‍ പെണ്‍കുട്ടിക്ക് പ്രതിയെയോ കുറ്റകൃത്യത്തിന്റെ തീയതിയോ ഓര്‍മയില്ല. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ മെഡിക്കല്‍ വിദഗ്ധരുടെ സഹായം തേടിയിരിക്കയാണെന്ന് ഉപാധ്യായ പറഞ്ഞു.
 സംഭവവുമായി ബന്ധപ്പെട്ട്  അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ സാമൂഹിക സംഘടന നടത്തുന്ന സ്ഥാപനം സന്ദര്‍ശിക്കുമെന്നും സംസ്ഥാന സാമൂഹിക നീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുചിത ടിര്‍ക്കി പറഞ്ഞു.

 

Latest News