കമല ഹാരിസിന്റെ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ച് ബൈഡന്റെ ഭാര്യ, വൈറലാക്കി സോഷ്യല്‍ മീഡിയ

വാഷിംഗ്ടണ്‍- യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഭര്‍ത്താവിനെ ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ക്യാപിറ്റോള്‍ ഹില്ലിലെ പ്രസിഡണ്ടിന്റെ അഭിസംബോധനക്ക് മുമ്പാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന്റെ ചുണ്ടില്‍ ജില്‍ ബൈഡന്‍ ചുംബിച്ചത്. ഇതോടെ പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ (എസ്ഒടിയു)  ചുംബന യൂണിയനായെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.
ബൈഡന്‍ തന്റെ രണ്ടാമത്തെ സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗമാണ് നടത്തിയ്. യു.എസ്. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷം ആദ്യത്തേതാണ്. ഇതെന്താ റിയാലിറ്റി ഷോ ആണോയെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം. ഇതെന്തൊരു ലോകമെന്ന് ചോദിക്കുന്നവരുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News