കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച പ്രകാശ് രാജിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി

മുംബൈ- കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ നടന്‍ പ്രകാശ് രാജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഒരു കൊല്ലം കഴിഞ്ഞിട്ടും കശ്മീര്‍ ഫയല്‍സ് അര്‍ബന്‍ നക്‌സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടന്‍ പ്രകാശ് രാജിനെ 'അന്ദകര്‍ രാജ്' എന്നും വിവേക് അഗ്‌നിഹോത്രി പരിഹസിച്ചു.
 കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപഗണ്ട സിനിമയാണെന്നും ചിത്രത്തിന് ഓസ്‌കര്‍ അല്ല ഭാസ്‌കര്‍ പോലും കിട്ടാന്‍ പോകുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. കശ്മീര്‍ ഫയല്‍സ് ഒരു അസംബന്ധമായ സിനിമയാണെന്നും അന്താരാഷ്ട്ര ജൂറി അതിനെ വിമര്‍ശിച്ചിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
പ്രകാശ് രാജിന്റെ പ്രസംഗത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് വിവേക് അഗ്‌നിഹോത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്. കശ്മീര്‍ ഫയല്‍സ് ചെറിയ ആളുകളുടെ സിനിമയാണെന്നും ചിത്രത്തിന്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് പ്രകാശ് രാജ് വിളിച്ചുവെന്നും വിവേക് അഗ്‌നിഹോത്രി ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News