മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പ്; പുരസ്‌കാരം വേണ്ടെന്ന് സുകീര്‍ത്തറാണി

ചെന്നൈ- അവാര്‍ഡ് ദാന ചടങ്ങിന്റെ മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പായതിന്റെ പേരില്‍ പുരസ്‌കാരം നിരസിച്ച് തമിഴ് ദളിത് എഴുത്തുകാരി സുകീര്‍ത്തറാണി. അദാനി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന പുരസ്‌കാരം സ്വീകരിക്കുന്നത് തന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുകീര്‍ത്തറാണി അവാര്‍ഡ് നിരസിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'ദേവി അവാര്‍ഡ്' ആണ് എഴുത്തുകാരി വേണ്ടെന്നുവെച്ചത്. ഓരോ മേഖലകളിലെയും സംഭാവനകള്‍ക്ക് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 12 വനിതകള്‍ക്കാണ്  ദേവി പുരസ്‌കാരം നല്‍കുന്നത്. ദളിത് സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സുകീര്‍ത്തറാണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഇന്നലെയാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ അദാനിയാണെന്ന് ഞാനറിഞ്ഞത്. അദാനി ഗ്രൂപ്പില്‍നിന്നോ അവര്‍ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പരിപാടിയില്‍നിന്നോ അവാര്‍ഡ് സ്വീകരിക്കുന്നത് ഞാന്‍ പറയുന്ന രാഷ്ട്രീയത്തിനും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണെന്ന് കരുതുന്നു. അതിനാല്‍ ദേവി അവാര്‍ഡ് സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍നിന്ന് ഒരിക്കലും വ്യതിചലിക്കാന്‍ ആഗ്രഹിക്കുന്നില്ല-സുകീര്‍ത്തറാണി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News