മഞ്ചേരിയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് 9 കേസിലും ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി

മഞ്ചേരി(മലപ്പുറം) - ഒമ്പത് വിദ്യാർത്ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലുള്ള അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. കുമരനെല്ലൂർ കോമത്ത് അബ്ദുൽസമദി(38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 
 2022 സെപ്റ്റംബർ 12 മുതൽ പലതവണ ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി വിവരം വീട്ടിൽ പറയുകയായിരുന്നു. തുടർന്ന്
രക്ഷിതാക്കൾ മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി. ഇതോടെ എട്ട് കുട്ടികൾ കൂടി പരാതിയുമായി മുന്നോട്ടു വരികയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 11ന് ചങ്ങരംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒമ്പതു കേസുകളിലും പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇൻസ്റ്റയിൽ വാർഷികത്തിന് ക്ഷണിച്ച് കുട്ടിആരാധിക; സ്‌കൂളിൽ ഓടിയെത്തി നടൻ ഉണ്ണിമുകുന്ദനും സംഘവും

തിരുവനന്തപുരം -  ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. നടന്റെ ഇൻസ്റ്റഗ്രാമിൽ ഒരു കുഞ്ഞു ആരാധികയാണ് 'സ്‌കൂൾ വാർഷികാഘോഷത്തിന് വരുമോ' എന്ന കുട്ടികളുടെ ആഗ്രഹം ഒരു പോസ്റ്റിന് താഴെ രേഖപ്പെടുത്തിയത്.
 'ഫെബ്രുവരി 11നാണ് വാർഷികാഘോഷം. വാർഷികത്തിന് അതിഥിയായി താങ്കളെ കൊണ്ടുവരണമെന്ന ആഗ്രഹം കുട്ടികളായ ഞങ്ങൾ അധ്യാപകർക്ക് മുന്നിൽ പങ്കുവെച്ചിട്ടുണ്ട്. അവസാനവർഷ വിദ്യാർത്ഥികളായ തങ്ങളുടെ നിരന്തരമായ നിർബന്ധവും ശല്യവും കാരണമാണ് സ്‌കൂൾ അധികൃതർ 48 വർഷത്തിനിടയിൽ ആദ്യമായി വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. അതിനാൽ തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പോലെ ഉണ്ണിമുകുന്ദൻ അതിഥിയായി എത്തണമെന്ന് പ്ലസ് ടു വിദ്യാർത്ഥിനിയായ നസ്രിയ നസീം കുറിക്കുകയായിരുന്നു. നടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയായിരുന്നു വിദ്യാർത്ഥിനി കമന്റിട്ടത്. 
 തുടർന്നാണ് നടൻ തന്റെ കുട്ടി ആരാധകരെയും സ്‌കൂളിലെ അധ്യാപകരേയും കാണാൻ വാർഷികത്തിന് മുമ്പേ സ്‌കൂളിലെത്തി എല്ലാവരെയും സന്തോഷിപ്പിച്ചത്. സ്‌കൂളിലെ വിദ്യാർത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടനും സംഘവും മടങ്ങിയത്. 
 സിനിമയിൽ എത്തിയതിനു ശേഷം ഇത്തരമൊരു ക്ഷണം ആദ്യമായാണെന്നും അതിൽ സന്തോഷമുണ്ടെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. താരത്തിനൊപ്പം മാളികപ്പുറം സിനിമയുടെ സംവിധായകൻ വിഷ്ണു, തിരക്കഥാകൃത്ത് അഭിലാഷ് എന്നിവരുമുണ്ടായിരുന്നു. അതിനിടെ, തന്നെ കണ്ട് സന്തോഷം പങ്കുവെക്കാനെത്തിയ കുട്ടികളെ വെയിലത്ത് നിർത്തിയതിലുള്ള പരിഭവവും താരം സ്‌കൂൾ അധികൃതരോട് പങ്കുവെച്ചു. തടിച്ചുകൂടിയ കുട്ടികളോട് സ്‌കൂൾ വരാന്തയിലെ തണലിലേക്ക് ഒതുങ്ങിനിൽക്കാൻ താരം നിർദേശിച്ചു. ഫെബ്രുവരി 11ന് നടക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന് പരമാവധി എത്താൻ ശ്രമിക്കുമെന്നും എത്തിയില്ലേലും സങ്കടപ്പെടരുതെന്നും ആഘോഷം പൊളിക്കണമെന്നും പ്രിയതാരം കുട്ടികളോടും അധ്യാപകരോടുമായി പറഞ്ഞു.
  പെരുത്ത് സന്തോഷമായെന്നും പല വഴിക്കും താരത്തെ വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ് ഇൻസ്റ്റഗ്രാമിൽ കമന്റ് ഇട്ടതെന്ന് സ്‌കൂൾ വിദ്യാർത്ഥിനി നസ്രിയ പ്രതികരിച്ചു. 

Latest News