Sorry, you need to enable JavaScript to visit this website.

വീണ്ടും പൊള്ളും, റിപ്പോ നിരക്ക് പിന്നെയും കൂട്ടി; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

- ഒമ്പത് മാസത്തിനിടെ തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് കൂട്ടുന്നത്
ന്യൂദൽഹി -
റിസർവ് ബാങ്ക് (ആർ.ബി.ഐ) ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റിപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ നിരക്ക് 6.5 ശതമാനത്തിലെത്തി. 
 ഒമ്പത് മാസത്തിനിടെ തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് കൂട്ടുന്നത്. റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്.
 2023-24 നാലാം പാദത്തിൽ പണപ്പെരുപ്പം 5.6 ശതമാനമാകുമെന്നാണ് ആർ.ബി.ഐ പ്രതീക്ഷി. 2023-24ലെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 6.4 ശതമാനമാണ്. ഒന്നാം പാദത്തിൽ 7.8 ശതമാനം, രണ്ടാം പാദത്തിൽ 6.2 ശതമാനം, മൂന്നാം പാദത്തിൽ 6 ശതമാനം, നാലാം പാദത്തിൽ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ബി.ഐ ഗവർണർ ശശികാന്ത് ദാസ് പറഞ്ഞു.
 റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയതോടെ ബാങ്കുകൾ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഇത് ഇടപാടുകാർക്കെല്ലാം ബാധ്യതകൾ പിന്നെയും കൂട്ടുമെന്നുറപ്പ്. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ വർധിച്ചേക്കും. ഇതോടൊപ്പം, ബാങ്കിലെ സ്ഥിരനിക്ഷേപ പലിശയും ഉയർന്നേക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഐസ്‌ക്രീമിനുള്ളിൽ ചത്ത തവള; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

ചെന്നൈ - ഐസ്‌ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി. ഈ ഐസ്‌ക്രിം കഴിച്ച മൂന്ന് കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽനിന്ന് ജിഗർതണ്ട ഐസ്‌ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. 
 ഇവിടെനിന്നും കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാൾ ഐസ്‌ക്രീമിൽ ചത്ത ചെറിയ തവളയെ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മധുരയിലെ ടി.വി.എസ് നഗറിലെ അൻബു സെൽവം - എ ജാനകിശ്രീ ദമ്പതികളുടെ മൂന്ന് മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 സെൽവവും കുടുംബവും സഹോദരന്റെ കുടുംബത്തോടും മക്കളോടൊപ്പം തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിയതായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കടയിലെത്തി കുട്ടികൾ 'ജിഗർതണ്ട ഐസ്‌ക്രീം' വാങ്ങി കഴിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാൾ ഐസ് ക്രീമിൽ ചത്ത ചെറിയ തവളയെ കണ്ടെത്തിയത്. ശേഷം ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടികളെ ഉടനെ തിരുപ്പറങ്കുന്ദ്രം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെൽവത്തിന്റെ മക്കളായ മിത്രശ്രീ (8), രക്ഷണശ്രീ (7), മരുമകൾ ധരണിശ്രീ (3) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ജിഗർതണ്ട ഐസ്‌ക്രീം കടയുടമയായ ദുരൈ രാജനെതിരെ (60) ഹാനികരമോ അയോഗ്യമോ ആയ ഭക്ഷണം വിറ്റതിന് ഐ.പി.സി സെക്ഷൻ 273 പ്രകാരം കേസെടുത്തതായി തിരുപ്പരൻകുന്ദ്രം പോലീസ് പറഞ്ഞു.

Latest News