Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിമായത് കൊണ്ടാണ് സലാഹിനെ ഇഷ്ടപ്പെടുന്നത്

കേരളത്തിലെ മാപ്പിളമാർ മുഹമ്മദ് സലാഹിനെ ഇഷ്ടപ്പെടുന്നത് മുസ്‌ലിമായത് കൊണ്ടാണെന്ന് ചിലർ. 'സലാഹ് ഇനിയും ഗോളടിച്ചാൽ ഞങ്ങൾ മുസ്‌ലിമാവുമെന്ന്' ലിവർപൂൾ ഫാൻസ് ഉറക്കെ പാടുന്ന കാലത്താണ് മാപ്പിളമാർ സലാഹിനെ സ്‌നേഹിക്കുന്നത് മുസ്‌ലിമായത് കൊണ്ടാണ് എന്ന ഊക്കൻ കണ്ടുപിടുത്തവുമായി ഒരു മലയാളി ജേർണലിസ്റ്റ് രംഗത്തു വരുന്നത്.എല്ലാരും അങ്ങനെയാണോ എന്നറിയില്ല. ഞാൻ ഇഷ്ടപ്പെടുന്നത് സലാഹ് അപകര്‍ഷതയില്ലാത്ത മുസ്‌ലിം ആയത് കൊണ്ടാണ്. അത് കൊണ്ട് മാത്രമാണ്. ഇസ്ലാമോഫോബിയയുടെ തട്ടകത്ത് പോയിട്ട് നൂറുമാർക്ക് മുസ്‌ലിമായി കളിക്കാൻ, ജീവിക്കാൻ സലാഹ് തയ്യാറായത് കൊണ്ടാണ് എനിക്കയാളെ ഇഷ്ടം. ക്രിസ്റ്റിയാനോ റൊണാൾഡോയെ എനിക്കിഷ്ടമാണ്. അത് ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചു ഉള്ളിലൊരു കുപ്പായമിട്ട് കളിക്കിറങ്ങുകയും ഗോളടിച്ച നിമിഷം അത് പൊക്കി ആഹഌദം പ്രകടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ളത് കൊണ്ടാണ്. മേപ്പടി ജേർണലിസ്റ്റ് നായർ ഉടുമുണ്ട് പൊക്കിയാൽ കാവിക്കളസം കാണുമായിരിക്കും, ഏറിപ്പോയാൽ.

സലാഹിന് ശേഷം ലിവർപൂൾ എത്രത്തോളം മാറിയെന്ന് കാണിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഫാൻസിന് നിസ്‌കരിക്കാൻ നിസ്‌കാര മുറി മുതൽ കുടിയേറ്റക്കാരായ മുസ്‌ലിംകൾക്കു നേരെയുള്ള അനുകമ്പാ പൂർണ്ണമായ പെരുമാറ്റം വരെ അതിൽ കാണിക്കുന്നുണ്ട്. സലാഹ് എന്ന അറബ് മുസ്‌ലിം പന്തുതട്ടുന്നത് വംശവെറിയുടെ യൂറോപ്യൻ മുറിവുണക്കിക്കൊണ്ടാണ്. വെറുമൊരു പന്ത് കൊണ്ട് കുടിയേറ്റക്കാർക്ക് മെച്ചപ്പെട്ട സാമൂഹിക നീതി ലഭ്യമാവുന്നുണ്ടെങ്കിൽ, നിലനിൽപ്പിനു സാധ്യതയൊരുക്കുന്നുണ്ടെങ്കിൽ, അത് തട്ടുന്ന സലാഹ് മുസ്‌ലിമായത് കൊണ്ടാണ് ഇഷ്ടപ്പെടുന്നതെന്ന് പറയാനൊരു മടിയുമില്ല.

 
ഇനി, 'ഞങ്ങൾക്ക് ക്രിസ്ത്യൻ രാജ്യമായ ബ്രസീലിനെ ഇഷ്ടാണ്' , സച്ചിൻ ടെണ്ടുൽക്കറാണ് ഇഷ്ട താരം എന്നൊക്കെ ബാലൻസിംഗ് പോസ്റ്റിറക്കുന്ന മുസ്‌ലിംകളോട് പറയാനുള്ളത്. ക്ലബ്ബിലേക്ക് വലതു കയ്യിൽ ഖുർആൻ പിടിച്ചു വരുന്ന, ഗോളടിക്കുമ്പോൾ സുജൂദ് ചെയ്യുന്ന സലാഹിന്റെ കളി മാത്രം കണ്ടു മൂടുതട്ടി എണീറ്റ് പോരുകയും പിറ്റേന്ന് ന്യായീകരണ പോസ്റ്റ് ഇടാനുമാണെങ്കിൽ നിങ്ങളൊക്കെ എത്ര കളി കണ്ടിട്ടും കാര്യമില്ല. അപകർഷമേതുമില്ലാതെ പ്രകടമായി മുസ്‌ലിം സ്വത്വം എടുത്തണിയാൻ കഴിയുന്നത് കൊണ്ട് കൂടിയാണ് ലിവർപൂളുകാർ സലാഹിനെ ഇഷ്ടപ്പെടുന്നത്, സലാഹിന്റെ വംശജനാണെന്ന് പറഞ്ഞു കൂടെയുള്ള മുസ്‌ലിം ആരാധകനെ ചേർത്ത് പിടിക്കുന്നത്. സാലിഹ് ഇനിയും ഗോളടിച്ചാൽ ഞാൻ മുസ്‌ലിമാവുമെന്ന് തെരുവിലുറക്കെ പാട്ടുപാടുന്നത്. അതുകൊണ്ട് നമ്മളും ഉറക്കെപ്പറയാൻ ശീലിക്കണം, മുസ്‌ലിമായത് കൊണ്ടാണ് സലാഹിനെ ഇഷ്ടപ്പെടുന്നതെന്ന്. 


If he scores another few, then I'll be Muslim too..
If he's good enough for you, he's good enough for me.
Sitting in the mosque, that's where I wanna be!
Mo Salah-la-la-la, la-la-la-la-la-la-la...
(ജബ്ബാർ ചുങ്കത്തറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)
 

Latest News