ഇപ്പോള്‍ ആരെയും ഡേറ്റ്  ചെയ്യുന്നില്ല- ദിയ കൃഷ്ണ

തലശ്ശേരി- നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരകുടുംബം തങ്ങളുടെ വിശേഷങ്ങള്‍ യുട്യൂബ് ചാനല്‍ വഴിയോ ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ച ചില കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് കുടുംബത്തെയല്ലാതെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു താരപുത്രിയുടെ മറുപടി.ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന' ചോദ്യത്തിനും താരപുത്രി മറുപടി നല്‍കി. 'ആരെയുമില്ല, സിംഗിള്‍ ആസ് എ പ്രിങ്കിള്‍' എന്നായിരുന്നു പ്രതികരണം. 'ഓസി നീ ഓക്കെയല്ലേ' എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഡബിള്‍ ഓക്കെയെന്നായിരുന്നു ദിയയുടെ മറുപടി.
 

Latest News