Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭൂകമ്പത്തിന് മുമ്പ് തുര്‍ക്കിയില്‍ നായ കുരച്ചതെന്തുകൊണ്ട്? മൃഗങ്ങള്‍ക്ക് പ്രവചിക്കാനാകുമോ ദുരന്തം...

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭൂകമ്പങ്ങള്‍ പ്രവചിക്കാന്‍ കഴിയുമോ?  നൂറ്റാണ്ടുകളായി ആളുകളെ ആകര്‍ഷിക്കുന്ന ചോദ്യമാണിത്. എലികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ജീവികളിലെ വിചിത്രമായ പെരുമാറ്റങ്ങളുടെ കഥകള്‍, ഭൂകമ്പത്തിന്റെ ആറാം ഇന്ദ്രിയം എന്ന ആശയത്തിന് ആക്കം കൂട്ടുന്നു.
മൃഗങ്ങളുടെ അസാധാരണമായ സ്വഭാവവും പെരുമാറ്റവും വരാനിരിക്കുന്ന ഒരു ഭൂകമ്പത്തിന്റെ ഭാഗമായാണെന്നും അതിനാല്‍ ഭൂകമ്പം മുന്‍കൂട്ടി പ്രവചിക്കാന്‍ മനുഷ്യരെ ഇത് സഹായിക്കുമെന്നുമാണ് ഒരു വാദം. ഏറെക്കാലമായി കൗതുകത്തിനും ഊഹാപോഹങ്ങള്‍ക്കും ഇടയാക്കിയ ഒരു വിഷയമാണിത്. മൃഗങ്ങള്‍ക്ക് ഭൂകമ്പങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന ആശയത്തെ പിന്തുണക്കാന്‍ വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെങ്കിലും, വര്‍ഷങ്ങളായി നിരവധി റിപ്പോര്‍ട്ടുകളും ദൃക്‌സാക്ഷി വിവരണങ്ങളും മറ്റു വിധത്തിലാണ് പറയുവന്നത്.
പുരാതന ഗ്രീസില്‍, ബിസി 373ല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എലികള്‍, വീസല്‍സ്, പാമ്പുകള്‍, സെന്റിപീഡുകള്‍ എന്നിവയുള്‍പ്പെടെ പലതരം മൃഗങ്ങള്‍ നിഗൂഢമായി വീടുവിട്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.  അടുത്ത കാലത്തായി, ഭൂകമ്പങ്ങള്‍ക്ക് മുമ്പ് മത്സ്യങ്ങളും പക്ഷികളും അസാധാരണമായ പെരുമാറ്റം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. പൂച്ചകളും നായ്ക്കളും സ്വഭാവ മാറ്റം പ്രകടിപ്പിക്കുമത്രെ.
തിങ്കളാഴ്ച തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടാകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഒരു നായ അലറുന്ന വീഡിയോയാണ് ഏറ്റവും പുതിയ ഉദാഹരണം.  മൃഗം ചുറ്റുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് അവകാശവാദം. ഭൂകമ്പങ്ങള്‍ പ്രവചിക്കാന്‍ പ്രാപ്തമെന്ന് വിശ്വസിക്കപ്പെടുന്ന മൃഗങ്ങളുടെ സ്വഭാവം പഠിക്കാന്‍ നൂതന സാങ്കേതിക വിദ്യ ഗവേഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, മനുഷ്യര്‍ക്ക് മുമ്പായി മൃഗങ്ങള്‍ക്ക് ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന ആശയം പലരുടെയും ഭാവനയെ പിടിച്ചെടുക്കുന്നത് തുടരുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News