തുര്‍ക്കിക്കും സിറിയക്കും സൗദിയുടെ അടിയന്തിര സഹായം

റിയാദ് - ഭൂകമ്പങ്ങള്‍ തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്കും സിറിയക്കും അടിയന്തിര സഹായങ്ങള്‍ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചു. ഇരു രാജ്യങ്ങളിലേക്കും രക്ഷാസംഘങ്ങളെ അയക്കാനും അടിയന്തിരമായി മെഡിക്കല്‍, മാനുഷിക സഹായങ്ങള്‍ വിമാന മാര്‍ഗം എത്തിക്കാനുമാണ് നിര്‍ദേശം. സിറിയന്‍, തുര്‍ക്കി ജനതകള്‍ക്ക് മെഡിക്കല്‍ സഹായങ്ങളും തമ്പുകളും ഭക്ഷ്യവസ്തുക്കളും മറ്റു ലോജിസ്റ്റിക് സഹായങ്ങളും അടിയന്തിരമായി എത്തിക്കാന്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ദുരന്തബാധിതരെ സഹായിക്കാന്‍ സാഹിം പ്ലാറ്റ്‌ഫോം വഴി ജനകീയ സംഭാവന ശേഖരണ കാമ്പയിന്‍ സംഘടിപ്പിക്കാനും രാജാവും കിരീടാവകാശിയും നിര്‍ദേശിച്ചു.

 

Latest News