Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിടിയിലായ കാര്യം വെളിപ്പെടുത്തി സംവിധായകന്‍ അനുരാഗ് കശ്യപ്

മുംബൈ- കുടിച്ച് ലക്കുകെട്ട് സൗദി അറേബ്യയില്‍ വിമാനമിറങ്ങിയ അനുഭവം വിവരിച്ച് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. അടുത്തിടെ ഡിജെ മൊഹബത്തിനൊപ്പം ഓള്‍മോസ്റ്റ് പ്യാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അനുരാഗ് കശ്യപ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ അഭിമുഖത്തിലാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.  
ഡെന്‍മാര്‍ക്കില്‍നിന്നാണ് മദ്യലഹരിയില്‍ വിമാനം കയറിയതെന്നും ജെറ്റ് എയര്‍വേയ്‌സില്‍ മാറിക്കയറുന്നതിനു വേണ്ടിയാണ് സൗദി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കുടിച്ചുലക്കുകെട്ട തന്നെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും പിന്നീട് വിട്ടയച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. താന്‍ കാരണം അന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് ജെറ്റ് എയര്‍വേസിന് പറക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News