ക്ഷേത്രത്തില്‍ വെച്ച് ചങ്ങാത്തം, വീട്ടിലെത്തി പീഡനം; പൂജാരി അറസ്റ്റില്‍

വള്ളികുന്നം- ക്ഷേത്രത്തില്‍ വെച്ചണ്ടാക്കിയ സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. വൈക്കം ടി.വി പുരം ഗോകുലം വീട്ടില്‍ സാനുവാണ് (42) അറസ്റ്റിലായത്.
ഇയാള്‍ മാവേലിക്കര തഴക്കര ഭാഗത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഇവിടെ വെച്ചുള്ള സൗഹൃദമാണ് പീഡനത്തിലെത്തിച്ചത്.
ക്ഷേത്രങ്ങളില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രികളുമായി ചങ്ങാത്തം കൂടുന്ന ഇയാള്‍ വീടുകളില്‍ എത്തി അവരെ വശത്താകുന്ന രീതിയാണുള്ളതെന്ന് പോലീസ് പറഞ്ഞു. സമാന സംഭവത്തില്‍ നിരവധി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ ബിനുവിന്റെ നിര്‍ദേശത്തില്‍ എസ്.ഐ കെ. അജിത്താണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ വിഷ്ണു, ജിഷ്ണു, സാജന്‍, ലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News