പ്രവാസിയെ കെട്ടിത്തൂക്കി മര്‍ദിച്ച് കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്-പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസില്‍ കീഴടങ്ങി. കാസര്‍കോട് പൈവളിഗയില്‍ അബൂബക്കര്‍ സിദീഖിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പൈവളിഗെ സ്വദേശി അബ്ദുല്‍ ശിഹാബ് (29) ആണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.  ഇയാള്‍ കേസില്‍ ഏഴാം പ്രതിയാണ്. നേപ്പാളില്‍ ഒളിവില്‍ ആയിരുന്ന ശിഹാബ് ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.  പത്ത് പേര്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News