Sorry, you need to enable JavaScript to visit this website.

ആസിഫ് അലിക്ക് ജന്മദിന സമ്മാനമായി ബിഗ് ബജറ്റ് ചിത്രം

ആസിഫ് അലിയും സൗബിന്‍ ഷാഹീറിനെയും നായകനാക്കി ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും ഖാലിദ് റഹ്മാനും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ നഹാസ് നാസറാണ് സംവിധാനം.
ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തങ്കം രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജിംഷി ഖാലിദും മ്യൂസിക് വിഷ്ണു വിജയിയും നിര്‍വഹിക്കുന്നു. സിനിമയുടെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ആരൊക്കെ എന്ന് ഉടന്‍ പുറത്ത് വിടും.

 

Latest News