Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രശക്തി ലഭിക്കാന്‍ ഗുരുവിനെ കൊന്ന് രക്തം കുടിച്ച യുവാവ് അറസ്റ്റില്‍

റാഞ്ചി- മന്ത്രശക്തി ലഭിക്കുമെന്ന് കരുതി ഗുരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം. മഗര്‍ലോഡ്് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
50 വയസ്സായ  ബസന്ത് സാഹു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ശിഷ്യനായ മാന്യ ചാവഌയെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
സാഹുവില്‍ നിന്ന് താന്‍ മന്ത്രവിദ്യ പഠിച്ചിരുന്നുവെന്നും സ്വയം മന്ത്രവാദം നടത്താന്‍ ആഗ്രഹിച്ചതായും മാന്യ ചാവഌപോലീസിനോട് പറഞ്ഞു. മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു. തുടര്‍ന്ന് സാഹുവിനെ ആക്രമിക്കുകയും ബലിനല്‍കി രക്തം കുടിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News