Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലും സുഡാനും നയതന്ത്രബന്ധം സ്ഥാപിക്കുന്നു

ഇസ്രായില്‍ വിദേശ മന്ത്രി ഇലി കോഹിന്‍ ഖാര്‍ത്തൂമില്‍ സുഡാന്‍ പ്രസിഡന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാനുമായി കൂടിക്കാഴ്ച നടത്തുന്നു.

ഖാർത്തൂം-  ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ധാരണയിലെത്തിയതായി സുഡാന്‍ വിദേശ മന്ത്രാലയം അറിയിച്ചു. സുഡാനും ഇസ്രായിലും നേരത്തെ നടത്തിയ ആശയവിനിമയങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇസ്രായില്‍ വിദേശ മന്ത്രി ഇലി കോഹിനും വിദേശ മന്ത്രാലയ സംഘവും വ്യാഴാഴ്ച സുഡാനില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയത്. ഇതിനിടെ സുഡാന്‍ ആക്ടിംഗ് വിദേശ മന്ത്രി അലി അല്‍സ്വാദിഖുമായും സുഡാന്‍ ഗവണ്‍മെന്റിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇസ്രായില്‍ വിദേശ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി. സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ സുഡാന്‍ പ്രസിഡന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാനുമായും ഇസ്രായില്‍ വിദേശ മന്ത്രി ചര്‍ച്ച നടത്തി.
കൃഷി, ഊര്‍ജം, ആരോഗ്യം, ജലം, വിദ്യാഭ്യാസം അടക്കമുള്ള വ്യത്യസ്ത മേഖലകളില്‍ ഇസ്രായിലും സുഡാനും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തി. ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കണമെന്ന് ഇസ്രായില്‍ സംഘത്തോട് സുഡാന്‍ അഭ്യര്‍ഥിച്ചു. രണ്ടു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഇരു വിഭാഗവും ധാരണയിലെത്തിയതായും സുഡാന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സുഡാനുമായി പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഈ വര്‍ഷം സാധിക്കുമെന്ന് ഇസ്രായില്‍ പ്രതീക്ഷിക്കുന്നതായി ഇലി കോഹിന്‍ പറഞ്ഞു. പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാര്‍ ഈ വര്‍ഷം ഒപ്പുവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളുമായി ഇസ്രായില്‍ ഒപ്പുവെക്കുന്ന ഇത്തരത്തില്‍ പെട്ട നാലാമത്തെ കരാറാകുമിതെന്നും വിദേശ മന്ത്രി പറഞ്ഞു. യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കൊ എന്നീ രാജ്യങ്ങളും ഇസ്രായിലും നേരത്തെ അബ്രഹാം കരാര്‍ ഒപ്പുവെച്ച് പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്താണ് അറബ് രാജ്യങ്ങളും ഇസ്രായിലും തമ്മില്‍ പൂര്‍ണ തോതില്‍ നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം കരാറിന് രൂപംനല്‍കിയത്.
2020 ല്‍ യു.എ.ഇയും ബഹ്‌റൈനും മൊറോക്കൊയും അബ്രഹാം കരാറുകള്‍ ഒപ്പുവെച്ചതിനു പിന്നാലെ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കാന്‍ സുഡാനും കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ വ്യാപകമായ ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നടപടികള്‍ സുഡാന്‍ പിന്നീട് മരവിപ്പിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News