റിയാദ് - സ്ത്രീകളുടെ നിഖാബ് (മുഖാവരണം) മതത്തിന്റെ ഭാഗമല്ലെന്നും ഇത് പാരമ്പര്യമായി ലഭിച്ച ആചാരമാണെന്നും മക്ക പ്രവിശ്യ മുന്‍ മതകാര്യ പോലീസ് മേധാവി അഹ്മദ് അല്‍ഗാംദി പറഞ്ഞു.
സ്ത്രീകള്‍ മുഖവും മുന്‍കൈകളും വെളിപ്പെടുത്തുന്നത് മതനിഷിദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് അഹ്മദ് അല്‍ഗാംദി ഇക്കാര്യം വ്യക്തമാക്കിയത്. മുഖാവരണം നിര്‍ബന്ധമാണെന്നതിന് തെളിവായി ചിലര്‍ ഉദ്ധരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തിന്റെ ആശയം സുവ്യക്തമാണ്. ദുര്‍ബല വിശ്വാസികളായ ചിലര്‍ മുസ്‌ലിം വനിതകളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് അടയാളമെന്നോണവും തിരിച്ചറിയാനും ശിരോവസ്ത്രം ശരീരത്തോട് അടുപ്പിച്ചുവെക്കാന്‍ ഖുര്‍ആന്‍ സൂക്തം നിര്‍ദേശിച്ചത്. മുഖാവരണം നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കുന്ന, പ്രവാചക പത്‌നിയില്‍ നിന്ന് ഉദ്ധരിച്ച ഹദീസ് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അഹ്മദ് അല്‍ഗാംദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)