Sorry, you need to enable JavaScript to visit this website.

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങി, സങ്കടം പങ്കുവെച്ച് യുവതി

സിംഗപ്പൂര്‍ സിറ്റി- സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി മുങ്ങിയ സുഹൃത്തിനെ കണ്ടെത്താന്‍ സഹായം തേടി സിംഗപ്പൂര്‍ വനിത. രണ്ട് ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 1,53,000യു.എസ് ഡോളര്‍) സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് അപ്രത്യക്ഷനായെന്നാണ് യുവതിയുടെ പരാതി.
സിംഗപ്പൂരിലെ ജോബ്‌സ് എന്ന സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിലാണ്  ജനുവരി 16ന് തനിക്ക് 4ഡി ലോട്ടറി സമ്മാനമടിച്ച കാര്യം യുവതി വെളിപ്പെടുത്തിയത്.
എന്നാല്‍, ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ഏല്‍പിച്ച സുഹൃത്ത് സമ്മനാമടിച്ച വിവരം അറിഞ്ഞതോടെ  ടിക്കറ്റുമായി മുങ്ങി.
ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാന്‍ മറ്റൊരാളെ ഏല്‍പിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് യുവതി ഫേസ്ബുക്ക് ഗ്രൂപ്പില്‍ മുന്നറിയിപ്പ് നല്‍കിയത്.
താന്‍ തന്നെയാണ് സാധാരണ ലോട്ടറി നമ്പറുകള്‍ വാങ്ങാറുള്ളതെങ്കിലും സമ്മാനം നേടിയ ദിവസം അതിനു പറ്റിയിരുന്നില്ലെന്നാണ് യുവതി പറയുന്നത്.
പ്രതിമാസം 2,000 സിംഗപ്പൂര്‍ ഡോളറില്‍ താഴെ മാത്രം ശമ്പളമുള്ള അവിവാഹിതയാണെന്നും സങ്കടം പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞു. സമ്മനത്തുക വീതംവെക്കാമെന്നും എല്ലാവരേയും ഡിന്നറിന് കൊണ്ടുപോകാമെന്നും സുഹൃത്തുക്കള്‍ക്ക് വാക്കു കൊടുത്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്ത് ബന്ധപ്പെടുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും വിഛേദിച്ചാണ് സുഹൃത്ത് മുങ്ങിയത്.
ടെക്സ്റ്റ് സംഭാഷണങ്ങളും ഇടപാടുകളും ടിക്കറ്റിന്റെ ചിത്രവും ഉള്‍പ്പെടെയുള്ള തെളിവുകളുമായി യുവതി പോലീസിനെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി.
വിഷയം സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഹായിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
തുടര്‍ന്ന് പരിഹാരത്തിനായി യുവതി സിംഗപ്പൂര്‍ പൂള്‍സുമായി ബന്ധപ്പെട്ടു. എന്നാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയ വ്യക്തിയാണ് അവരുടെ നിയമങ്ങള്‍ അനുസരിച്ച് ക്യാഷ് െ്രെപസ് സ്വീകരിക്കേണ്ടതെന്നാണ് മറുപടി നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News