Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് വിദേശികളടക്കം നാലു പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി - കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്തികളും രണ്ടു ശ്രീലങ്കക്കാരുമാണ് അറസ്റ്റിലായത്. അല്‍വഫ്‌റയിലെ ഫാമില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഒന്നര കോടി ലഹരി ഗുളികകളും മയക്കുമരുന്ന് ഗുളികകള്‍ നിര്‍മിക്കാനുള്ള അര ടണ്ണിലേറെ മയക്കുമരുന്ന് പൗഡറും മയക്കുമരുന്ന് ഗുളികകള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങളും ഫാമില്‍ കണ്ടെത്തി.
ലഹരി ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയും മയക്കുമരുന്ന് ഗുളിക നിര്‍മിക്കാനുള്ള പൗഡര്‍ രാജ്യത്തെത്തിച്ച് ഗുളികകള്‍ നിര്‍മിച്ചും മയക്കുമരുന്ന് വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങിയാണ് സംഘത്തിന്റെ താവളം സുരക്ഷാ വകുപ്പുകള്‍ റെയ്ഡ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News