Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി :  വാളയാറില്‍  പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സി ബി ഐയ്ക്ക് ഹൈക്കോടതി  ഇടക്കാല ഉത്തരവിലൂടെ  നിര്‍ദേശം നല്‍കി. സി ബി ഐ അന്വേഷണത്തില്‍ പോരായ്മയുണ്ടന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണു പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പ്രതികള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണു കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെ, കേസില്‍ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News