കൊച്ചിയില്‍ അടിവസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ച 543 ഗ്രാം സ്വര്‍ണ്ണം പിടികൂടി 

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 543 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ദുബായില്‍ നിന്നും വന്ന എറണാകുളം സ്വദേശി അശോകനാണ് സ്വര്‍ണ്ണവുമായി പിടിയിലായത്. 27 ലക്ഷം രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കിട്ടുള്ളത് .അടിവസ്ത്രത്തില്‍ പ്രത്യേക പോക്കറ്റ് ഉണ്ടാക്കി അതിനകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു.പോക്കറ്റാണന്ന് തോന്നാത്ത വിധം ഇത് ചേര്‍ത്ത് തുന്നിയിരുന്നു

Latest News