വിസ നടപടികള്‍ പൂര്‍ത്തിയാക്കുംമുമ്പേ ഖത്തറില്‍ മലയാളിയുടെ മരണം

ദോഹ- ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ം മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശി ജയമോഹന്‍ (41) ആണ് മരിച്ചത്. ഖത്തറില്‍ വന്ന് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളു. വിസ നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
ഖത്തറിലെത്തി വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ആരോഗ്യപ്രയാസം കാരണം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.
നടപടിക്രമങ്ങള്‍ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ റിപാട്രിയേഷന്‍ ടീം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News