Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ വീണ്ടും ദുരന്തം; അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു, ഭര്‍ത്താക്കന്മാര്‍ രക്ഷപ്പെട്ടു

പഴയങ്ങാടി- കണ്ണൂരില്‍ പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയായ ചെറുകുന്നിലെ കെ.വീണ (39), കാര്‍ യാത്രക്കാരിയായ പഴയങ്ങാടിയിലെ ഫാത്തിമ (24) എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന ഭര്‍ത്താക്കന്മാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
കണ്ണൂരില്‍ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും തമ്മിലാണ്  കൂട്ടിയിടിച്ചത്.
അപകടത്തില്‍ വീണയുടെ ഭര്‍ത്താവ് മധുസൂതനന്‍, കാറോടിച്ച സക്കരിയ്യ, ഉമ്മ താഹിറ എന്നിവര്‍ക്കും പരിക്കേറ്റു. ഫാത്തിമയുടെ രണ്ടുവയസുള്ള ഇസ എന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍  ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വീണ ചെറുകുന്ന് കുന്നനങ്ങാട് (പഴങ്ങോട്) സ്വദേശിനിയും കീഴറ എല്‍.പി.സ്‌കൂള്‍ അധ്യാപികയുമാണ്. ഫാത്തിമ, പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷനടുത്താണ് താമസം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News