സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം, നിര്‍മാതാവ് മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ അറസ്റ്റില്‍

കൊച്ചി-സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍  നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ  കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 2000 മുതല്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.
 യുവതി പോലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെ ഏഴു പൊലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹരജി നല്‍കി മാര്‍ട്ടിന്‍ സെബാസ്റ്റിയന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു  
കഴിഞ്ഞയാഴ്ച മാര്‍ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ഹാജരായി.  ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തും. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News