കിയേവ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ് പിന്‍മാറിയ ലിവര്‍പൂള്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടപ്പെടും. സെര്‍ജിയൊ റാമോസുമായി കൂട്ടിയിടിച്ച് വീണ സലാഹിന്‍റെ ചുമലിന്‍റെ കുഴ തെറ്റിയിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ ഏഴാഴ്ച്ച വരെ സമയമെടുക്കും. കണ്ണീരോടെയാണ് സലാഹ് കളം വിട്ടത്. ലോകകപ്പില്‍ ഈജിപ്തിന്റെ പ്രതീക്ഷകളെല്ലാം സഹാലിന്റെ തോളിലായിരുന്നു. സൗദി അറേബ്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഈജിപ്ത്.