വിട്ടുവീഴ്ചയ്ക്ക് തയാറായില്ല, അന്ന് സിനിമയില്‍  അഭിനയിക്കാനുള്ള അവസരം നഷ്ടമായി-നയന്‍താര 

തിരുവല്ല-കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്തെന്നും നയന്‍താര  അഭിമുഖത്തില്‍ വ്യക്തമാക്കി.
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയന്‍താര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് വിസ്മയത്തുമ്പത്, നാട്ട് രാജാവ് എന്നീ ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ മലയാളത്തില്‍ നടിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു അവര്‍.
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയന്‍താര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയന്‍താരയുടെ പ്രതിഫലം.
ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേത് ആയി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം സിനിമ പരാജയം ആയിരുന്നു. തമിഴില്‍ ചെയ്ത കണക്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Latest News