കുഞ്ഞു മാലാഖയുടെ മുഖം ഫാന്‍സിന്  കാണിച്ച് പ്രിയങ്കയും നിക് ജൊനാസും 

മുംബൈ-തങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും. ഇതിനുമുന്‍പ് പലതവണ ദമ്പതികള്‍ മകള്‍ മാള്‍ട്ടി മേരിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അതിലൊന്നും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല.
ഒരു ഹാര്‍ട്ടിന്റെ ചിഹ്നം ഉപയോഗിച്ച് മുഖം മറച്ചായിരുന്നു എപ്പോഴും ചിത്രം പങ്കുവച്ചിരുന്നത്. നിക്കിന്റെ മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സിന്റെ  പരിപാടിയില്‍ പങ്കെടുക്കുന്ന കുഞ്ഞിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.നിക്കിനെപ്പോലെയാണ് മാള്‍ട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരദമ്പതികള്‍ മാതാപിതാക്കളായത്. ആറാം മാസത്തിലാണ് മാള്‍ട്ടി ജനിച്ചത്. മൂന്ന് മാസത്തോളം എന്‍ ഐ സിയുവില്‍ ആയിരുന്നു. അന്ന് തങ്ങളനുഭവിച്ച മാനസിക അവസ്ഥയെക്കുറിച്ച് പ്രിയങ്ക മുന്‍പ് തുറന്നുപറഞ്ഞിരുന്നു.
 

Latest News