ഭാര്യയെയും മകളെയും തീവെച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഇടുക്കി-മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പണിക്കന്‍കുടി കുരിശിങ്കല്‍ പടി കുഴിക്കാട്ട് ഉപ്പുകണ്ടം സാബു(56)വിനെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഗുരുതര പൊള്ളലേറ്റ ഭാര്യ ലിസി (50), മകള്‍ ആഷ്‌ലി (21) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന ലിസിയും മകളും വീട്ടിനുള്ളില്‍ നിന്നും  പുറത്തേക്കോടി.ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ സാബു ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ മകന്‍ മുമ്പ് തൂങ്ങി മരിച്ചിരുന്നു. കുരിശിങ്കലില്‍ ഏതാനും വര്‍ഷം മുമ്പ് സിന്ധു എന്ന സ്ത്രീയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മാണിക്കുന്നേല്‍ ബിനോയിയുടെ സഹോദരിയുടെ മകനാണ് സാബു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. എസ് .ഐ സജി. എന്‍. പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News