Sorry, you need to enable JavaScript to visit this website.

വനിതാ ബോസുമായി സെക്‌സിന് വഴങ്ങാത്തതിന് പിരിച്ചുവിട്ടെന്ന് ഗൂഗിള്‍ മുന്‍ ഉദ്യോഗസ്ഥന്‍

ന്യൂജഴ്‌സി- ഏഷ്യന്‍ വംശജയായ വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാലണ് തന്നെ പിരിച്ചുവിട്ടതെന്ന് ആരോപിച്ച് ഗുഗിളിലെ മുന്‍ എക്‌സിക്യുട്ടീവ് കേസ് ഫയല്‍ ചെയ്തു.
വനിതാ മേധാവി ടിഫാനി മില്ലറുടെ  ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് ഗൂഗിള്‍ മുന്‍ എക്‌സിക്യുട്ടീവ് റയാന്‍ ഒലോഹാന്‍ എന്ന 48 കാരന്‍ പറയുന്നു.
2019ല്‍ ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെ ടിഫാനി മില്ലര്‍ തന്നെ സ്പര്‍ശിച്ചുവെന്നും  തനിക്ക് ഏഷ്യന്‍ സ്ത്രീകളോടാണ് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് തന്നോട് പറഞ്ഞുവെന്നും റയാന്‍ പരാതിയില്‍ ആരോപിക്കുന്നു. തന്റെ ശരീര സൗന്ദര്യത്തെ പുകഴ്ത്തിയ ടിഫാനി അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്നും പറഞ്ഞു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്‌റ്റോറന്റ്‌സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹം പുതിയ മാനേജ്‌മെന്റ് ടീമിലെത്തുകയും ചെയ്തു. ഈ ടീമിലെ സൂപ്പര്‍വൈസറായിരുന്നു ആരോപണ വിധേയയായ ടിഫാനിയും.
വിവാഹിതനും ഏഴ് കുട്ടികളുടെ പിതാവാണ് റയാന്‍. ഭാര്യ ഏഷ്യന്‍ വംശജയാണ്.  സഹപ്രവര്‍ത്തകര്‍ക്കും ടിഫാനിയുടെ പെരുമാറ്റം അറിയാമായിരുന്നുവെന്ന് റയാന്‍ പറയുന്നു. പിന്നീട് ഈ സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ അറിയിച്ചെങ്കിലും പരാതിയില്‍  നടപടി ഉണ്ടായില്ല. ഒരു വെള്ളക്കാരനായ ഉദ്യോഗസ്ഥന്റെ പീഡനത്തിനെതിര ഒരു വനിതയാണ്  പരാതി നല്‍കിയിരുന്നതെങ്കില്‍ തീര്‍ച്ചയായും നടപടിയുണ്ടായേനെ എന്ന് എച്ച് ആര്‍ പ്രതിനിധി  തുറന്ന് പറഞ്ഞതായും റയാന്‍ പരാതിയില്‍ പറയുന്നു.
അതേസമയം റയാന്റെ ജോലിസ്ഥലത്തെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ടിഫാനിയും പരാതി നല്‍കിയിരുന്നതായി പറയുന്നു.
മാനേജ് മെന്റ് ടീമില്‍ കൂടുതലും പാശ്ചാത്യരായ പുരുഷന്മാരാണെന്നും ഒരു വനിതയ്ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് തന്നെ പുറത്താക്കുന്നത് എന്നാണ് കമ്പനി വിശദീകരണമെന്നും റയാന്‍ ആരോപിച്ചു.

 

Latest News