കോവിഡ് പരിശോധനക്കെത്തിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയില്‍

കണ്ണൂര്‍-കോവിഡ് പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഓടി രക്ഷപ്പെട്ട പീഡനക്കേസിലെ പ്രതിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. പോക്‌സോ കേസിലെ പ്രതിയായ കോളയാട് പെരുവ സ്വദേശി കെ. ഹരീഷിനെ (20)യാണ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തിയ ശേഷം, ലൈംഗിക പീഡനത്തിന് ശ്രമിക്കുകയും വഴങ്ങിയില്ലേങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരീഷ്. പേരാവൂര്‍ പോലിസാണ് ഇയാളെ അറസ്റ്റു ചെയ്ത് വൈദ്യ പരിശോധനക്കായി കഴിഞ്ഞ ദിവസം രാത്രി  കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പരിശോധനയ്ക്കിടെ പോലിസിന്റെ കണ്ണുവെട്ടിച്ച് യുവാവ് ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പേരാവൂര്‍ പൊലിസ് കണ്ണൂര്‍ സിറ്റി പോലിസിന്റെ സഹായത്തോടെ നടത്തിയ മണിക്കുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പ്രതിയെ കണ്ണൂര്‍ തായത്തെരുവില്‍ വെച്ചു പിടികൂടുകയായിരുന്നു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News