ഹെവി ഡ്രൈവര്‍ പ്രൊഫഷന്‍ സൗദിവത്കരണം -അല്‍മജ്ദൂഇ കമ്പനിയുമായി കരാര്‍

റിയാദ്- ഹെവി ഡ്രൈവര്‍ മേഖല സൗദിവത്കരണ പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ അല്‍മജ്ദൂഇ കമ്പനിയുമായി പൊതുഗതാഗത വിഭാഗം കരാര്‍ ഒപ്പുവെച്ചു. ഗതാഗത അതോറിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്.
ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക് മേഖലയിലെ സൗദിവത്കരണ പദ്ധതിക്കും ലോജിസ്റ്റിക് മേഖലയില്‍ കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് ജോലികള്‍ക്ക് അവസരമൊരുക്കുന്നതിനും കമ്പനി ആവശ്യമായ പിന്തുണയും സഹായവും നല്‍കും. ഡ്രൈവിംഗ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസന്‍സ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും. ഹദഫ് ഫണ്ടില്‍ നിന്ന് കമ്പനിക്ക് സഹായവും ലഭിക്കും.
കരാര്‍ പ്രകാരം ലോജിസ്റ്റിക് മേഖലിയില്‍ കൂടുതല്‍ സൗദിപൗരന്മാര്‍ ഡ്രൈവര്‍മാരായി എത്തുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Tags

Latest News