വിമാനത്തില്‍ പുക വലിച്ച യാത്രക്കാരന്‍ പുലിവാല്‍ പിടിച്ചു

കൊച്ചി- വിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരന്‍ പുലിവാല്‍ പിടിച്ചു. ദുബായി- കൊച്ചി വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച സംഭവത്തിലാണ് പുകിലുപിടിച്ചയാള്‍ അറസ്റ്റിലായത്. 

തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ (62) ആണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് എസ്. ജി 17 വിമാനത്തിന്റെ ശുചിമുറിയിലാണ് സുകുമാരന്‍ പുകവലിച്ചത്. ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ വിവരം സുരക്ഷാ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ കേസെടുത്ത നെടുമ്പാശ്ശേരി പോലീസ് സുകുമാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇയാളില്‍ നിന്ന് സിഗരറ്റുകളും ലൈറ്ററും പോലീസ് കണ്ടെടുത്തു.

Latest News