ഓട്ടോ കാത്തുനിന്ന യുവതിയെ സഹായിക്കാനെത്തിയ രണ്ടുപേര്‍ ബലാത്സംഗം ചെയ്തു

മുംബൈ- അര്‍ധരാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപതുകാരിയ രണ്ടു പേര്‍ ബലാത്സംഗം ചെയ്തു. പന്‍വേലിലാണ് സംഭവം. ഓട്ടോ കിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് ഇവര്‍ യുവതിയുടെ സമീപമെത്തിയതെന്ന് പോലീസ് പറഞ്ഞു.
ബാറില്‍ ജോലി ചെയ്യുന്ന യുവതി ഓട്ടോക്കായി കാത്തുനില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ഓട്ടോ കിട്ടുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇവരോടൊപ്പം നടന്ന യുവതിയെ അല്‍പം കഴിഞ്ഞപ്പോള്‍ ആളില്ലാത്ത കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് ഒരാളെ പിടികൂടി രണ്ടാമനുവേണ്ടി തിരിച്ചില്‍ നടത്തുകയാണ്.

ജോലി കഴിഞ്ഞ് യുവതിയും സുഹൃത്തും ഒരുമിച്ചാണ് പന്‍വേലിലെത്തിയത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം സുഹൃത്ത് മടങ്ങി. തുടര്‍ന്നാണ് യുവതി വീട്ടിലേക്ക് മടങ്ങാന്‍ ഓട്ടോ കാത്തുനിന്നത്. സമീപത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അറിയാമെന്നാണ് പറഞ്ഞാണ് പ്രതികള്‍ സമീപിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതി ലഭിച്ചയുടന്‍ പ്രത്യേക സംഘം രൂപീകരിച്ച പോലീസ് അന്വേഷണം തുടങ്ങിയെന്നും സീപത്തെ ചേരിയില്‍നിന്ന് അവിനാഷ് ചൗഹാന്‍ എന്ന 22 കാരനെ അറസ്റ്റ് ചെയ്തതായും പന്‍വേല്‍ സിറ്റി പോലീസ് അധികൃതര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News