Sorry, you need to enable JavaScript to visit this website.

ഗോരക്‌നാഥ് ക്ഷേത്രം ആക്രമണം; പ്രതിക്ക് വധശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ഗോരക്‌നാഥ് ക്ഷേത്രം ആക്രമണക്കേസിലെ പ്രതിക്ക് വധശിക്ഷ. അഹമ്മദ് മുര്‍തസ അബ്ബാസിക്കാണ് പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്.
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. കെമിക്കല്‍ എഞ്ചിനീയറായ പ്രതിക്ക് ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് യു.പിയിലെ ഗോരക്‌നാഥ് ക്ഷേത്രത്തിന് സമീപം ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശകലനങ്ങൾക്കും https://www.malayalamnewsdaily.com/

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News