Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഒന്‍പതു ലക്ഷത്തിലധികം വാഹനങ്ങള്‍ ഏപ്രിലില്‍ പൊളിച്ചു തുടങ്ങും

ന്യൂദല്‍ഹി : കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഉടന്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇങ്ങനെയുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങ ഏപ്രില്‍ ഒന്നുമുതല്‍ പൊളിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഇവയ്ക്കു പകരം അതത് സര്‍ക്കാരുകള്‍ക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കും. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായിട്ടുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസ്സുകള്‍ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കല്‍ നയത്തിന്റെ പരിധിയില്‍ വരുമെന്ന് അദേഹം വ്യക്തമാക്കി.
നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസാവുന്നവയ്ക്കു മാത്രമാവും രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക. അല്ലാത്തവ പൊളിക്കേണ്ടി വരും. ഇത്തരത്തില്‍ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 25 ശതമാനം ഇളവു ലഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News