നമസ്‌കാരത്തിനിടെ മുന്‍നിരയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, 17 മരണം, 80 പേര്‍ക്ക് പരിക്ക്

പെഷാവര്‍-പാക്കിസ്ഥാനിലെ പെഷാവറില്‍ പള്ളിക്കുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെഷാവറിലെ പോലീസ് ലൈന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ ദുഹര്‍ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നമസ്‌കാരത്തിനിടെ മുന്‍ നിരയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.  പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടുണ്ടെന്നും ആംബുലന്‍സുകള്‍ക്ക് മാത്രമേ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News