വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ - ഇരിങ്ങാലക്കുട    വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കടുപ്പശ്ശേരി ഇഞ്ചി പുല്ലുവളപ്പില്‍ വീട്ടില്‍ വിവിഷിന്റെ  ഭാര്യ നീതു ( 23 ) വിനെ  കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
 ശനിയാഴ്ച രാത്രി  കുളിക്കുവാന്‍ കയറിയ നീതു  ദീര്‍ഘസമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോള്‍ തറയില്‍ വീണു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍ തന്നെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍  എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞു.  ആളൂര്‍. ഇരിങ്ങാലക്കുട പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി.  മക്കള്‍ :  ആദി വിഗ്‌നേസ്( 4 ) ആദി വിനായക് (2 ) ആദി മഹാലക്ഷ്മി ( ആറുമാസം )

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News