Sorry, you need to enable JavaScript to visit this website.

വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചു

കൊച്ചി- ദിമിത്രിയോസിന്റെ ഇരട്ടഗോളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയ വഴിയിൽ.വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതെത്തി. നോർത്ത് ഈസ്റ്റിന്റെ സീസണിലെ പതിനാലാം തോൽവിയാണിത്.
തുടർ തോൽവികളിൽ നിന്നും കരകയറിയത് ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത മത്സരങ്ങളിൽ ഗുണം ചെയ്യും. നാൽപത്തിരണ്ട്, 44 മിനിറ്റുകളിലായിരുന്നു ഗോൾ. 
രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് മികച്ചുനിന്നത്.
 

Latest News