ഭുവനേശ്വര്‍- ഒഡീഷയിലെ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്ത പോലീസുകാരന് മാനസിക പ്രശ്‌നമുണ്ടെന്ന് ഭാര്യ. വര്‍ഷങ്ങളായി മനോരോഗ ചികിത്സയിലാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വാര്‍ത്തയില്‍ മാത്രമാണ് ഞാന്‍ കേട്ടത്. മകളോട് ഇന്ന് രാവിലെ അദ്ദേഹം വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. രാവിലെ മുതല്‍ സംസാരിച്ചിട്ടില്ല- മന്തിയെ വെടിവെച്ച് പരിക്കേല്‍പിച്ച പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസിന്റെ ഭാര്യ ജയന്തി ദാസ് പറഞ്ഞു.
മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹം കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ചികിത്സയിലാണ്. മരുന്ന് കഴിച്ചതിന് ശേഷം സാധാരണ രീതിയില്‍ പെരുമാറും. അഞ്ച് മാസം മുമ്പാണ് അദ്ദേഹം അവസാനമായി വീട്ടിലത്തെിയത്-അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബാ കിഷോര്‍ ദാസിന് ഇന്ന് ജാര്‍സുഗുഡ ജില്ലയില്‍ വെച്ചാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രി ചികിത്സയിലാണ്.
മന്ത്രിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയെ ജാര്‍സുഗുഡ വിമാനത്താവളത്തില്‍നിന്ന് തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഭുവനേശ്വറിലെത്തിച്ചു.
നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. മന്ത്രി ജില്ലയിലെ ബ്രജ്‌രാജ്‌നഗര്‍ ടൗണില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി പോകുമ്പോഴായിരുന്നു സംഭവം. വെടിവെപ്പിന് പിന്നിലെ വേറെ
കാരണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)